
ദോഹ:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കരസ്ഥമാക്കിയ വൻ വിജയം, കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തോടുള്ള ജനവികാരത്തിന്റെ
വിരലടയാളമാണ്.
കെടുകാര്യസ്ഥിതിയും, സ്വജനപക്ഷപാതവും, ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി സർക്കാർ നേരിടേണ്ടി വന്ന ഏറ്റവും കനത്ത തിരിച്ചടിയാണിത്. ഇടതുപക്ഷം മുന്നോട്ട് വെച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും ഈ തെരഞ്ഞെടുപ്പ് ഫലം ശക്തമായ പ്രഹരമാണ് നൽകിയത്.
ഈ വൻ വിജയം കൈവരിക്കുന്നതിൽ യുഡിഎഫ് സംവിധാനവും നേതാക്കളും നടത്തിയ ക്ഷീണരഹിതമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
ജനാധിപത്യ–മതേതര മുന്നണിയുടെ വിജയത്തിനായി യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ വെൽഫെയർ പാർട്ടിക്കും കഴിഞ്ഞതും, പാർട്ടി തന്നെ ഉജ്ജ്വല വിജയം നേടിയതും പ്രത്യേകം ശ്രദ്ധേയമാണ്.
യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവാസ ലോകത്ത് നിന്ന് പ്രവർത്തിക്കുകയും എല്ലാ വിധ പിന്തുണയും നൽകുകയും ചെയ്ത പ്രവാസി വെൽഫെയർ ഘടകങ്ങളെയും ഈ അവസരത്തിൽ പ്രത്യേകമായി അനുമോദിക്കുന്നു.
മതേതര–ജനാധിപത്യ സമൂഹം നടത്തിയ ഈ വിധിയെഴുത്ത്, ഇടതുപക്ഷ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കരസ്ഥമാക്കിയ വൻ വിജയത്തിൽ പ്രവാസി വെൽഫെയർ ഖത്തർ
ഈ വിജയം കഴിഞ്ഞ പത്ത് വർഷക്കാലമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ ഭരണത്തോടുള്ള ജനവികാരം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതിൻ്റെ സൂചനയാണെന്നും പ്രവാസി വെൽഫെയർ വിലയിരുത്തി.
"കെടുകാര്യസ്ഥിതിയും, സ്വജനപക്ഷപാതവും, ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ പിണറായി ഗവൺമെന്റിന് കേരള ജനത നൽകിയ ഏറ്റവും കനത്ത പ്രഹരമാണ് ഈ തിരഞ്ഞെടുപ്പ് വിജയം, ഇടതുപക്ഷത്തിൻ്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും ഈ തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.
ഈ വൻ വിജയം കൈവരിക്കുന്നതിൽ യുഡിഎഫ് സംവിധാനവും നേതാക്കന്മാരും നടത്തിയ ക്ഷീണരഹിതമായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ......
ഈ വിജയം ഞങ്ങൾ പ്രതീക്ഷിച്ചതാണ്. വികസനപ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പിൽ
ചിലവിഷയങ്ങൾ ആസൂത്രിതമായി ഉയർത്തിക്കാട്ടി ശബരിമല സ്വർണ്ണക്കൊള്ള, സ്വജനപക്ഷപാതം തുടങ്ങിയ കൊള്ളരുതായ്മകൾ മറച്ചുപിടിക്കാൻ സിപിഐഎം നടത്തിയ ശ്രമങ്ങൾക്ക് ജനങ്ങൾ നൽകിയ താക്കീതാണ്
ഇടതിന്റെ പരാജയം.
ഫാസിസ്റ്റ്കളോട് മൃദു സമീപനം പുലർത്തി ബി ജെ പിയുടെ അജണ്ടകൾക്ക് ഭരണ സംവിധാനം തുറന്നു കൊടുത്തതിനെതിരെയുള്ള ജനവിധിയാണ് ഇടതുപക്ഷത്തിന്റെ പതനം. ......
കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു 2017 ഫെബ്രുവരി 17-ന് ഓടുന്ന കാറിൽവെച്ച് പ്രമുഖ നടിക്കുനേരെ നടന്ന ക്രൂരമായ അതിക്രമം. കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തലുകൾക്കപ്പുറം, ഈ അതിക്രമത്തിന് പിന്നിൽ ഒരു 'ക്വട്ടേഷൻ' ആണെന്ന പ്രോസിക്യൂഷൻ വാദം ഏറെ ചർച്ച ചെയ്യപ്പെട്ടു. ......
ദോഹ: തലസ്ഥാനത്തും ചില ജില്ലകളിലുമുള്ള ബി ജെ പിയുടെ കടന്നു കയറ്റം മതേതര കേരളത്തിനുള്ള ജാഗ്രതാ സന്ദേശമാണ്. പാർട്ടി വോട്ടുകളിൽ ഒരു ഭാഗം ബി ജെ പി വോട്ടുകളായി
ചോർന്നു പോയതിനെ
ഇടതുപക്ഷം ബൂത്ത് തലത്തിൽ പരിശോധനനടത്തേണ്ടതാണ്. ......
തിരുവനന്തപുരം: മുപ്പതാമത് ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിൽ ചലച്ചിത്രപ്രേമികളും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്ന് 'അവൾക്കൊപ്പമെന്ന്' പ്രഖ്യാപിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് 'അവൾക്കൊപ്പം' എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ബാഡ്ജുകൾ ഡെലിഗേറ്റുകൾ നെഞ്ചോടുചേർത്ത് തങ്ങളുടെ നിലപാട് അറിയിച്ചത്.
'അവൾക്കൊപ്പം, നീതിക്കൊപ്പം, സ്ത്രീസുരക്ഷ നാടിൻ സുരക്ഷ' എന്ന മുദ്രാവാക്യം ടാഗോർ തിയേറ്റർ പരിസരത്ത് മുഴങ്ങി. ......
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ശക്തികേന്ദ്രങ്ങളിൽ പോലും വൻ തിരിച്ചടി; എൽ.ഡി.എഫിന് നഷ്ടം, ജോസ് കെ. മാണിക്ക് കടുത്തുരുത്തിയും സേഫല്ല!
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയം നേടിയ എൽ.ഡി.എഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കനത്ത തിരിച്ചടി. ......
കൊച്ചി: പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷാവിധിക്കുശേഷം, അതിജീവിതയുടെ ഞെട്ടിക്കുന്നതും വിമർശനാത്മകവുമായ പ്രതികരണം പുറത്തുവന്നു. "നിയമത്തിന് മുമ്പിൽ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് മനസ്സിലായി" എന്ന് അതിജീവിത തുറന്നടിച്ചത് നീതിന്യായ വ്യവസ്ഥയുടെ നേർക്കുള്ള കടുത്ത ചോദ്യമായി മാറിയിരിക്കുകയാണ്. ......
ന്യൂഡൽഹി: കോടതി വിധികൾ വ്യക്തവും ലളിതവും എല്ലാവർക്കും മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ എഴുതുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ജസ്റ്റിസ് സൂര്യ കാന്ത് നീതിന്യായ വ്യവസ്ഥയോട് ആവശ്യപ്പെട്ടു. അമിതമായ നിയമപരമായ വാക്കുകളുടെ ഉപയോഗം നീതിയെ അത് ലക്ഷ്യമിടുന്ന പൗരന്മാരിൽ നിന്ന് അകറ്റുന്നു എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെസ്റ്റ് സോൺ റീജിയണൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യവേ, ജുഡീഷ്യൽ തീരുമാനങ്ങൾ അഭിഭാഷകർക്കും ജഡ്ജിമാർക്കും മാത്രമായി ഒതുങ്ങരുത്. ......
മൈസൂരു സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. മൈസുരു സ്വദേശികളായ ഉമേഷും ഭാര്യ രൂപയുമാണ് ജയിലിലെ സുരക്ഷാ പരിശോധനയിൽ കുടുങ്ങിയത്. ......
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ നടുക്കത്തിലാണ് ലോകം. ജൂതരുടെ ഹനൂക്ക ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ......